Thursday, September 24, 2009

അണകെട്ട്

പുഴ വെറുതെ ഒഴുകുന്നു
അങ്ങനെ ഒഴുകിയാലോ
ഞാന്‍ ഇതാ പുഴയില്‍
ഒരു അണകെട്ടുന്നു
അണകെട്ടില്‍ നിറയുന്നത്
തെളിനീരല്ലല്ലോ
ആനന്ദാശ്രുക്കളും
കണ്ണീരുമല്ലോ..
അണകെട്ടൊന്നു
തുറന്നു വിട്ടാലോ?


16 comments:

നരസിംഹം said...

നരസിംഹം ഇതാ അണകെട്ടുമായി നിങ്ങളുടെ മുന്നില്‍

Sabu Kottotty said...

ചിലപ്പൊ ഈ ലൊകം തന്നെ ഒലിച്ചു പോയേക്കാം...

ഈ വേഡ് വെരി ഒഴിവാക്കിക്കൂടെ?

രഘുനാഥന്‍ said...

കൊള്ളാം ..നല്ല വരികള്‍,

കമന്റുകള്‍ താനേ വരും....കമന്റിനെപ്പറ്റി "ഡോണ്ട് വറി" ആകാതെ ഇനിയും എഴുതൂ..ആശംസകള്‍

പിന്നെ ഈ കമന്റ് മോഡ് എടുത്ത്‌ കളഞ്ഞാല്‍ നന്നായിരിക്കും..

മാണിക്യം said...

ബൂലോകത്തേക്ക് സ്വാഗതം
അണകെട്ടൊന്നു തുറന്നു വിടൂ

സ്നേഹാശംസകള്‍

രാജീവ്‌ .എ . കുറുപ്പ് said...

ആശംസകള്‍, അണകെട്ട് നന്നായി

മനോഹര്‍ കെവി said...

എന്റെ നരാ, കമന്‍റ്റ് കിട്ടാന്‍ ആര്‍ത്തി ഇല്ലാത്ത ആരാ ഇവിടെ ഉള്ളതു ?

പുഴയുടെ ഭംഗി വര്‍ണ്ണിക്കാനേ ഇവിടെ കവികള്‍ ഉള്ളൂ. കണ്ണീരിന്റെ ഭംഗി ആരാണിവിടെ പാടാറുള്ളതു

ആദ്യത്തെ അണക്കെട്ടു കൊള്ളാം. ആശയങളില്‍ അല്പം കൂടി വ്യക്തത വരാനുണ്ടെന്നു തോന്നുന്നു

hi said...

കൊള്ളാമല്ലോ സിംഹമേ... ആശംസകള്‍!

ഞാന്‍ ആചാര്യന്‍ said...

കമന്‍റ് ധാന്യം നോക്കിയല്ല വിതയ്ക്കേണ്ടത്...നല്ലത് വിതയ്ക്കൂ നിരന്തരം വിളവ് തനിയെ വന്നു കൊള്ളൂം

നരസിംഹം said...

കൊണ്ടോട്ടിക്കരാനു നന്ദി എന്റെ പൊസ്റ്റ് വായ്ച്ചതിനും ആദ്യ അഭിപ്രയത്തിനും വളരെ നന്ദി.

രഘുനാഥന്റെ പൊസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട് . ഇവിടെ എത്തിയതിനു ഒരു പാടു നന്ദിയുണ്ട്.

മാണിക്യം ആശംസകള്‍ക്ക് നന്ദി.

കുറുപ്പിന്റെ കണക്കു പുസ്തകം വളരെ സന്തോഷം ആശംസകള്‍ അറിയിച്ചതിനു നന്ദി..

മനോവിഭ്രാന്തികള്‍ക്കു നന്ദി..ഞാനും എന്റെ ഭ്രാന്തന്‍ ചിന്തകളെ ഇവിടെ ഇറക്കി വയ്ക്കുവാനുള്ള ശ്രമത്തില്‍ ആണ്..

അബ്‌ക്കാരി ഇവിടെ എത്തിയതിനും എന്റെ ആദ്യ പോസ്റ്റിനു അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ആചാര്യാ .. നല്ല അഭിപ്രായം അതെ സമ്മതിചു എന്നാലും വിതച്ചാല്‍ എന്തെങ്കിലും മുളച്ചോ എന്നു വിതച്ചവന്‍ നോക്കുമല്ലോ ..അല്ലങ്കില്‍ പാഴ്‌വേലയല്ലെ?
ആചാര്യന്റെ ബ്ലോഗ് മനോഹരമാണ്...കഥകളും ..

നരസിംഹത്തില്‍ വന്നെത്തിയ എല്ലാ മാന്യര്‍ക്കും നന്ദി നമസ്ക്കാരം ...

അരുണ്‍ കരിമുട്ടം said...

അണകെട്ടി നിര്‍ത്താനുള്ളതല്ല, തുറന്ന് വിടാനുള്ളതാണവ:)

SreeDeviNair.ശ്രീരാഗം said...

പുഴ ഒഴുകും വഴി
മാറ്റിടാം...


ആശംസകള്‍


ശ്രീദേവിനായര്‍

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

ചാണക്യന്‍ said...

“അണകെട്ടൊന്നു
തുറന്നു വിട്ടാലോ?“- അതെ തുറന്നു വിടൂ സുഹൃത്തെ ....എല്ലാ ആശംസകളും....

ഓടോ: ദേ എന്നെ ഒറ്റക്കണ്ണൻ എന്ന് വിളിച്ച് ആക്ഷേപിക്കരുത്.....എന്റെ മറ്റേ കണ്ണിന് മാനക്കേടാ...:):):)
( തമാശയാണ് വയലന്റ് ആവരുത്)

നരിക്കുന്നൻ said...

അണകെട്ടിയിടുമ്പോഴേ അണക്കെട്ടാകുന്നുള്ളൂ.. പക്ഷേ കുത്തിയൊലിക്കണം എന്നാലേ വാർത്തയാവൂ..

ANITHA HARISH said...

അണകെട്ടില്‍ നിറയുന്നത്
തെളിനീരല്ലല്ലോ
ആനന്ദാശ്രുക്കളും
കണ്ണീരുമല്ലോ..

K C G said...

ആനന്ദാശ്രുക്കളായാലും കണ്ണീര്‍ക്കണങ്ങളായാലും അങ്ങനെ അണകെട്ടി നിറുത്തുന്നത് നന്നല്ല നരസിംഹം. അവ യഥേഷ്ടം ഒഴുകട്ടേ...
അണക്കെട്ട് തുറന്നു വിടൂ.